(Yoosaf Muhammed)
നന്ദൻ ഒരു ഇംഗ്ലീഷ് അദ്ധ്യാപകനാണെങ്കിലും ചില സമയങ്ങളിൽ, ചില വാക്കുകളുടെ അർത്ഥം മറന്നു പോകും. ക്ലാസ്സിൽ പഠിപ്പിക്കുന്ന സമയങ്ങളിൽ വാക്കുകളുടെ അർത്ഥം നിഘണ്ടുവിൽ നോക്കിയാണ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്.
നന്ദന് വയസ്സ് മുപ്പതി നോടടുത്തു.. ഇനി ഒരു വിവാഹം വേണം. പല ആലോചനകൾ ഒക്കെ വന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് അതെല്ലാം മുടങ്ങിപ്പോയി.
അങ്ങനെ ഇരിക്കുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥയായ ഒരു പെണ്ണിന്റെ ആലോചന വന്നു. വീട്ടുകാരുടെയും, കൂട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി നന്ദൻ പെണ്ണുകാണാൻ പോയി. ഒപ്പം ഉറ്റ സുഹൃത്തും വഴി കാട്ടിയുമായ വിപിനും ഉണ്ടായിരുന്നു.
പെണ്ണുകാണൽ ചടങ്ങിന് എത്തിയ നന്ദൻ, ആമുഖ പരിപാടികൾ എല്ലാം കഴിഞ്ഞതിനു ശേഷം, പെണ്ണുമായി സംസാരിക്കാൻ അകത്തെ മുറിയിലെത്തി. നന്ദനെ കണ്ടയുടൻ പെണ്ണു പറഞ്ഞു " ഫെമിലിയർ ഫേയ്സ്". നന്ദൻ അതു കേട്ടു. പക്ഷേ അതിന്റ അർത്ഥം മറന്നു പോയി. എത്ര ആലോചിട്ടും അതു പിടി കിട്ടുന്നില്ല. അവന്റെ മുഖം ചുവന്നു തുടുത്തു. പെട്ടെന്നു തന്നെ നന്ദൻ മുറിയിൽ നിന്നും ചാടിയിറങ്ങി വെളിയിൽ വന്നു. നന്ദന്റെ ഭാവമാറ്റം കണ്ട കൂട്ടുകാരൻ ഓടി വന്ന് കാര്യം തിരക്കി.
നന്ദൻ ക്ഷോഭിച്ചു കൊണ്ട് കൂട്ടുകാരനേട് ച്ചോദിച്ചു "എന്റെ മുഖം അത്രയ്ക്കു വികൃതമാണോ? അവൾ എന്റെ മുഖത്തു നോക്കിയല്ലേ പറഞ്ഞത് : ഫെമിലിയർ ഫേയ്സ്, എന്ന്".
പൊട്ടിച്ചിരിച്ചു കൊണ്ട് വിപിൻ. നന്ദനേടു പറഞ്ഞു " നന്ദാ! ഫെമിലിയർ ഫേയ്സ് എന്നു പറഞ്ഞാൽ പരിചയമുള്ള മുഖം എന്നാണ് "അതായത് അവൾ നിന്നെ നേരത്തെ കണ്ടിട്ടുണ്ടെന്ന്. അല്ലാതെ അവൾ ഇഷ്ടേക്കേടല്ല പറഞ്ഞത്"
ഇതു കേട്ട നന്ദൻ തന്റെ മുഖത്തു തടവിക്കൊണ്ട് മനസ്സിൽ ഉരുവിട്ടു " ഫെമിലിയർ ഫേയ്സ് "