മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Abbas Edamaruku )
 
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടുറക്കം വരാതെ ആ ഉമ്മാ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു. സമയം പാതിരാത്രിയോട് അടുത്തിരിക്കുന്നു. ഏകമകൻ ഇതുവരേയും എത്തിച്ചേർന്നിട്ടില്ല. ദൂരെ ദേശത്തെ പള്ളിയിൽ മതപ്രഭാഷണത്തിനു പോയതാണ് ഉമ്മയുടെ മുസ്ലിയാർകൂടിയായ മകൻ.
മെല്ലെ ... ശബ്ദമുണ്ടാക്കാതെ ആയാസപ്പെട്ട് വാതിലുതുറന്നുകൊണ്ട് മെല്ലെ ഹാളിലേക്കിറങ്ങി അവർ .എല്ലാമുറിയുടേയും വാതിലുകൾ അടഞ്ഞുകിടക്കുകയാണ് .എങ്കിലും മുറിക്കുള്ളിൽ പ്രകാശമുണ്ട് .മരുമകളും ,കൊച്ചുമക്കളുമൊക്കെ ...ടി വി കാണുകയോ ,ഫോണിൽ കുത്തികളിക്കുകയോ ഒക്കെയാവും ...മനസ്സിൽ വിചാരിച്ചുകൊണ്ട് അവർ മെല്ലെ പൂമുഖത്തേക്ക് നടന്നു .പുറത്തേക്കുള്ള വാതിൽ അടഞ്ഞുകിടക്കുകയാണ് .പൂമുഖത്തെ ജനാലയിൽപിടിച്ചുകൊണ്ടു ചില്ലിനുള്ളിലൂടെ ... മുറ്റത്തുപരന്നുകിടക്കുന്ന നിലാവെളിച്ചത്തിലേക്ക് കണ്ണോടിച്ചു അവർ .

മുറ്റത്തു പൂന്തോട്ടം ,അതിൽ നിറയെ വിവിധതരം പൂവുകൾ .പലതിന്റേയും പേരറിയില്ല .വെള്ളമൊട്ടുകൾവിടർത്തി സുഗന്ധം പരത്തിക്കൊണ്ട് നിൽക്കുന്ന മുല്ല മാത്രം  പഴയതായുണ്ട് .ബാക്കിയെല്ലാം പുതിയതരം ചെടികൾ .വാനിലൂടെ പാറിക്കളിക്കുന്ന ചില മിന്നാമിനുങ്ങുകൾ ചെടികളിലെ പൂക്കളിൽ വിശ്രമവേളകൾ കണ്ടെത്തുന്നുണ്ട് .

ഉമ്മയുടെ കണ്ണുകൾ ഗെയ്റ്റിലൂടെ ദൂരേക്ക് നീണ്ടുചെന്നു .വല്ല വണ്ടിയുടെ പ്രകാശവും ഇടവഴിയിൽ കാണുന്നുണ്ടോ .?പ്രഭാഷണത്തിനുപോയ തന്റെ മകൻ മടങ്ങിവരുന്നുണ്ടോ .?ഇല്ല ...മകൻ തിരിച്ചെത്താൻ ഇനിയും വൈകും .

ഉമ്മയുടെ ഈ കാത്തുനിൽപ്പ് ഇന്നോ , ഇന്നലെയോ തുടങ്ങിയതല്ല .മകൻ പ്രായപൂർത്തിയായി പുറത്തുപോകാൻതുടങ്ങിയനാൾമുതൽ രാത്രികാലങ്ങളിൽ മകൻ വരുന്നതുവരെ ഉറക്കമൊഴിച്ചു വിളക്കും കത്തിച്ചുവെച്ചുകൊണ്ട് കാത്തിരിക്കുക ഉമ്മയുടെ  പതിവാണ് .അന്നൊക്കെ കഷ്ടപ്പാടും ,ദാരിദ്ര്യവുമൊക്കെ ആയിരുന്നു .മൺവീടും ,മണ്ണെണ്ണവിളക്കുമൊക്കെ ആയിരുന്നു .അന്നേറെ കഷ്ടപ്പെട്ടാണ് ഭർത്താവ് മരിച്ചുപോയ ഉമ്മാ , മകനെ പഠിപ്പിച്ചു വലിയ ആളാക്കിയത് .നാടറിയുന്ന വലിയ മതപണ്ഡിതനാക്കിയത് .

ഇന്ന് അവസ്ഥാമാറി .ദാരിദ്ര്യവും കഷ്ടപ്പാടുകളുമൊന്നുമില്ല .ഇഷ്ടംപോലെ പണം ,വലിയ വീട് ,കാറ് എല്ലാമുണ്ട് .മകനെ സ്നേഹിക്കാനും പരിചരിക്കാനും ഭാര്യയുണ്ട് ,മക്കളുണ്ട് .എന്നിരുന്നാലും ഇന്നും രാത്രികാലങ്ങളിൽ മകനൊരൽപ്പം വൈകിയാൽ ഉമ്മാ പഴയതുപോലെ ഉറക്കമൊഴിച്ചു കാത്തിരിക്കും ...മകന്റെ വരവിനായി .ആ കാത്തിരിപ്പിൽ കഴിഞ്ഞകാല ഓർമ്മകൾ ചിലപ്പോഴെല്ലാം ഉമ്മാ ...അയവിറക്കും .ആ സമയം ഇടക്കൊക്കെ അവരുടെ മുഖത്തു തനിയെ പുഞ്ചിരിവിരിയുകയും ,ഇടക്ക് കണ്ണുകൾ നിറയുകയും ചെയ്യുന്നത് കാണാം .

ഏതാനും സമയം കഴിഞ്ഞപ്പോൾ ഒരുകാർ വീട്ടുമുറ്റത്തേക്ക് കടന്നുവന്നു .അതിൽനിന്നും ഉമ്മയുടെ മുസ്ലിയാരായ മകൻ പുറത്തിറങ്ങി വീടിനുനേർക്ക് നടന്നുവന്നു .ജനലഴിക്കുള്ളിലൂടെ ഈ കാഴ്ചകണ്ട ഉമ്മയുടെ ഉള്ളിൽസന്തോഷം നിറഞ്ഞു .

"അള്ളാ ...എന്റെ പൊന്നുമോൻ എത്തിയല്ലോ ...!"അവർ ആത്മഗതം എന്നോണം പറഞ്ഞിട്ട് അകത്തേക്ക് നോക്കി മരുമകളെ വിളിച്ചു .

മരുമകൾ അവജ്ഞയോടെ അവരെനോക്കികൊണ്ട് വന്നു വാതിലിന്റെ ലോക്കെടുത്തു ഭർത്താവിനെ അകത്തേക്ക് കയറ്റി .

"ഈ ഉമ്മാക്ക് എന്തിന്റെ കേടാണ് .?വെറുതേ മനുഷ്യനെ ബുദ്ധിമുട്ടിക്കാനായിട്ട് .എവിടെങ്കിലും ഉരുണ്ടുവീണാൽ അതുമതി ."മരുമകൾ ഭർത്താവ് കേൾക്കെ ഉമ്മാക്ക് നേരേ ശബ്ദമുയർത്തി .

"ഉമ്മാക്ക് കിടന്ന് ഉറങ്ങിക്കൂടായിരുന്നോ .?എന്തിനാ വെറുതേ ഉറക്കമൊഴിച്ചിരിക്കുന്നത് .?"മകൻ ഉമ്മയെനോക്കി ശബ്ദമുയർത്തി .

"മോനേ ...ഞാൻ നീ വരുന്നതും നോക്കി ഇരിക്കുവാരുന്നു .നിന്നെ കാണാതെ ഈ ഉമ്മാ ഉറങ്ങില്ല ...ഉറങ്ങാൻ കഴിയില്ല എന്ന് നിനക്കറിയില്ലേ .?"പറഞ്ഞിട്ട്  ഉമ്മാ മകനെനോക്കി വാത്സല്ല്യത്തോടെ പുഞ്ചിരിതൂകി .

"വയസ്സുകാലത്തെ ഉമ്മയുടെ ഒരു പുത്രവാത്സല്യം. പോയികിടന്ന് ഉറങ്ങാൻ നോക്ക്." പുച്ഛത്തോടെ പറഞ്ഞിട്ട് മരുമകൾ ഭർത്താവുമൊത്ത് അകത്തേക്ക് നടന്നു .

"ഇനിമുതൽ ഉമ്മയുടെ മുറി പുറത്തുനിന്നും പൂട്ടണം. അപ്പോൾ പിന്നെ ഇങ്ങനെ സംഭവിക്കില്ല." അകത്തേക്ക് നടക്കുന്നേരം ഭർത്താവ് ഭാര്യയെ ചേർത്തണച്ചുകൊണ്ട് മെല്ലെപ്പറഞ്ഞു .

പാത്തിരാത്രിവരെ ... 'മാതാപിതാക്കളെ സ്നേഹിക്കേണ്ടത് എങ്ങനെയാവണം' എന്നവിഷയത്തെകുറിച്ചു പൊതുജനങ്ങളോട് വാതോരാതെ പ്രസംഗിച്ചുകൊണ്ട് അവരുടെ പ്രീതിയും , പ്രശംസയും പിടിച്ചുപറ്റി തിരിച്ചെത്തിയ മുസ്ല്യാരായ മകന്റെ ആ വാക്കുകൾ ഒരുനിമിഷം ആ മാതാവിന്റെ കണ്ണുകളെ ഈറനണിയിച്ചു .എന്തിനെന്നറിയാതെ ആ മാതൃഹൃദയം ഒരുനിമിഷം തേങ്ങി .ഇടറുന്ന കാലടികളോടെ ആ മാതാവ് മെല്ലെ തന്റെ മുറിയിലേക്ക് നടന്നു .അപ്പോഴും ആ മനസ്സ് അള്ളാഹുവിനോട് പ്രാർത്ഥിക്കുകയായിരുന്നു . "എന്റെ മോന് നല്ലതുവരുത്തണേ എന്ന്."
-------
മാതാവിന്റെ മുഖത്തുനോക്കി ഛെ, എന്നുപറഞ്ഞുകൊണ്ട് പോലും അവരെ നിങ്ങൾ വേദനിപ്പിക്കരുത്. മാതാവിന്റെ കാൽചുവട്ടിലാണ് ഒരുവന്റെ സ്വർഗം. (മുഹമ്മദ്‌ നബി )
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ