മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Ramachandran Nair)

എത്തിയിരിക്കുന്നു നമ്മൾ ഹ്രസ്വമാമൊരു,
യാത്രയ്ക്കായിട്ടീ മനോഹര ഭൂമിയിൽ! 

ആസ്വദിക്കുവാനേറെയുണ്ടിവിടെ,
ചെയതുതീർക്കാൻ കർമ്മങ്ങളുമൊട്ടനേകം.

ആസ്വദിച്ചാനന്ദിക്കുക നമ്മൾ മതിവരുവോളമീ 
മനോഹര ഭൂമിതൻ സൗന്ദര്യത്തെ!

കണ്ടുമുട്ടുന്നു നമ്മൾ ഹ്രസ്വമാമീ യാത്രയിൽ,
സഹയാത്രികരായി വന്ന പലരേയുമിവിടെ.

മടങ്ങിപ്പോകണം നമുക്കൊരുനാളിവിടെനിന്നു 
വന്നിടത്തേയ്ക്കുതന്നെ, സന്തോഷമോടെ! 

ചെയ്തുതീർക്കാം സൽക്കർമ്മങ്ങളൊക്കെയും
മടങ്ങിപ്പോകുന്നതിൻമുന്നെ ഭംഗിയായി! 

വീണ്ടുമൊരു യാത്രയിവിടേക്കില്ല നമ്മൾക്ക്‌,
ആദ്യവുമാണന്ത്യവുമാണിതെന്നോർക്കുക.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ