മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Usha P)

കറുകറുത്തുണ്ണിക്ക്
ചൊല്ലിക്കൊടുക്കുവാൻ
കറുകറുത്തമ്മയ്ക്ക് കഥയുണ്ട്.
ഉണ്ണിയെ പൂതം പിടിച്ച കഥ;
തച്ചോളി വീരന്റെ ചോരക്കഥ;

നാറാണത്തിന്റെ ഭ്രാന്തിൻ കഥ;
അങ്ങിനെയങ്ങിനെ എത്ര കഥ....
കറുകറുത്തുണ്ണിക്ക് ചൊല്ലിക്കൊടുക്കുവാൻ,
എത്രയെത്ര പഴംപാട്ടുകൾ!
കറുകറുത്തുണ്ണിയെ കഥ ചൊല്ലിയൂട്ടുവാൻ
കറുകറുത്തമ്മയ്ക്കു നേരമുണ്ടോ....
ഉണ്ണീടെയച്ഛന് ഊണൊരുക്കേണം,
ഉണ്ണിക്ക് പാൽച്ചോറ് വച്ചൊരുക്കേണം,
ആടിനും മാടിനും തീറ്റ തേടേണം,
വീടിന്റെ മുക്കിലും മൂലയിലൊക്കെ
ചൂലുമായെത്തി തൂത്തു വാരേണം,
ഉണ്ണിക്കും ഉണ്ണീടെ അച്ഛനും വേണ്ട
വസ്ത്രങ്ങൾ കഴുകി ഉണക്കി വയ്ക്കേണം,
കറുകറുത്തുണ്ണിക്ക് 
നൽകുവാനമ്മയ്ക്ക്
പരുപരുത്തുള്ളോരു താരാട്ടു മാത്രം....
'പണിയൊന്നൊതുങ്ങട്ടെ പൊൻമകനെ,
നല്ല കഥ ചൊല്ലാം
പാടി ഉറക്കിടാം ഞാൻ....'

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ