ചിത്രപതംഗം
കൂടൊരുക്കി തളിർത്തു പുഷ്പിച്ച്
ചിത്രപതംഗമാകാൻ കൊതിയുണ്ട്
ആയുസ്സിന്റെ കാര്യം ഒഴികെ
കാണാക്കിനാവ്
കാണാക്കിനാവിനെ
അനന്തതയിൽ കാത്തിരിക്കാൻ
പ്രേമപരവശയായ പുലരിക്ക് സാധിക്കും
നൊമ്പരങ്ങൾ
കണ്ണീർ വീണുടയുന്നതും
പുഷ്പദളങ്ങളുടെ ഇതളറ്റ് വീഴുന്നതും
കാവ്യങ്ങളിൽ ഒതുങ്ങുന്ന നൊമ്പരങ്ങളാണ്
ഹരിത വസന്തം
മുകളിൽ അനന്തനീലിമ
താഴെ കാടുകൾ മേടുകൾ
ഒട്ടാകെ ഹരിത വസന്തലോകം