മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(O F പൈലി)

1. ബന്ധനം

ബന്ധനമാകും
അന്ധമായൊഴുകുന്ന
പ്രണയമെന്നും.

2. നോട്ടo 

തേടുവതാരെ
ഈ ത്രിസന്ധ്യയിലെന്നും
നിന്നുൾക്കണ്ണിനാൽ. 

3. നോവുകൾ

തീരം തേടുന്ന
തിരകളെ പുണരാൻ
മനം തുടിച്ചു. 

4. സ്വപ്നം 

സ്വർഗം തുറന്നു
ആകാശഗോപുരങ്ങൾ
മിഴി തുറന്നു. 

5. സൗഭഗം

സന്ധ്യാoബരത്തിൻ
ചാരുതകളിൽ നീളെ
രത്നത്തിളക്കം. 

6. മൗനം

നിർവികാരമീ
മൗനഗീതങ്ങളെല്ലാം
മണ്ണിനടിയിൽ 

7. ചിത്രം 

നിഴൽ ചിത്രങ്ങൾ
നിറം ചാർത്തുമോർമകൾ
നിദ്രാവിഹീനം. 

8. നീതി

നീലവാനിലെ
തിരശ്ശീലമാറ്റിയാൽ
നീതി വിളങ്ങും. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ