mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(ഷൈലാ ബാബു)

ലോക വിശേഷം കേട്ടിട്ടങ്ങനെ
ചായയടിക്കും കുട്ടൻചേട്ടൻ;
കവലയിലെ ചെറുചായക്കടയിൽ
നാലു മണിയ്ക്കങ്ങാളുകൾ കൂടും
നാട്ടുവിശേഷം പലതും പറയും
പീഡന വാർത്തകൾ ചർച്ചകളാവും;

രാഷ്ട്രീയത്തിൻ കോൽക്കളിയല്ലോ

അരങ്ങു തകർക്കും സംവാദങ്ങൾ;

വാഗ്ദാനങ്ങൾ നൽകി ഭരിക്കും 

സർക്കാരിന്മേൽ ദൂഷിത ധാര!

ഇടയ്ക്കിടെ കൊട്ടും ഘോഷവുമായി

ചിരിമാലകളും വേദിയിലുണ്ടേ...

 

അനുദിനമേറും വിലക്കയറ്റത്തിൽ

രോഷം കൊള്ളും മാന്യൻമാരും;

വീരകഥകൾ ചൊല്ലിത്തുടങ്ങും

പട്ടാളത്തിന്നോർമകളായി!

വടയും പൊരിയും കൂട്ടി ഭുജിച്ചു

കാരണവർ കഥ ചൊല്ലാനായും!

 

ചീറിപ്പായും വെടിയുണ്ടകളെ,

പ്രതിരോധിച്ചൊരു ദേശസ്നേഹി!

വെടിവച്ചിട്ട ശത്രുഗണത്തെ

എണ്ണിപ്പറഞ്ഞു മീശ പിരിക്കും?

പപ്പടവടയും കറുമുറെ തിന്നു

ഓർമകളുള്ളിൽ താലോലിച്ചു!

 

പൂരപ്പറമ്പിൻ വിസ്മയങ്ങൾ

ഹൃദ്യമതായി വിവരിച്ചൊരുവൻ!

ജാതിവ്യവസ്ഥയിൽ തൊട്ടുകളിക്കാ-

താചാരങ്ങൾ പലകുറി ചൊല്ലി.

ഉത്സവങ്ങൾ നാടിന്നൈശ്യര്യം;

അപവാദങ്ങളുമുയർന്നു തുടങ്ങും!

 

കടക്കെണിയെന്ന വലയിൽ കുരുങ്ങി

കർഷകരെത്ര മരിക്കുന്നിവിടെ!

സ്ത്രീധനമെന്ന പിശാചിൻ മാറിൽ

ശ്വാസം മുട്ടും പെൺകൊടിമാരും!

ഗാർഹിക പീഡനമേറ്റവരെത്ര

കുതന്ത്രങ്ങളാൽ മരണക്കിണറിൽ!

 

പരിഹാരത്തിൻ വഴിയതുവേണ-

മതിക്രമ,മഴിമതി ഇല്ലാതാക്കാൻ

അന്യായക്കൈ വെട്ടി നിരത്താ-

നൊരു മനമോടെ നിരന്നീടേണം.

മെയ്യിലൊഴുകും രക്തത്തിൻ നിറ-

മൊന്നാണെന്നു കരുതീടേണം.

 

നാടിൻ നന്മകൾ ലക്ഷ്യമതാക്കി

കനലുകളുള്ളിലെരിഞ്ഞീടേണം.

ഏകമനസ്സായ് ചങ്ങാതിമാർ

സ്നേഹച്ചങ്ങല കോർത്തീടുന്നു.

ചായക്കടയിലെ ചൂടൻചർച്ചകൾ

സന്ദേശത്തിൻ പീലികളായി..!

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ