മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(Sohan KP)

പുലരിയില്‍ വിടരുമരിമുല്ല തന്‍
മന്ദഹാസം പോല്‍
അഗ്രഹാരത്തെരുവിന്നോരത്തെ
ചെറുവീടിന്‍ മുറ്റത്തേതോ
ലോല കരാംഗുലീ വിരചിത
മംഗള ചാരു ചിത്രം.

തരിവളകള്‍ കിലുങ്ങുന്നു
വരകളില്‍ വിരിയും  കരവടിവിന്‍
കലാചാതുര്യം, മനോമോഹനം
അരിപ്പൊടിയില്‍ തിളങ്ങും
വരലക്ഷ്മീ ചൈതന്യം 
അനന്യമീ ചിത്രണ ശൈലി ചാരുത
ശുഭസന്ദേശമായ് പ്രതീകമായ്
ഉദാത്തമാമൊരു സംസ്ക്യതി തന്‍
പെരുമയുടെ കോലം മെനയുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ