എന്റെ ഹൃദയത്തിലൊരു തുളയുണ്ടായിരുന്നു
പണ്ടെന്നോ അനുവാദംചോദിക്കാതെ
എന്റെ ഹൃദയത്തിലേക്ക് നീ തുളച്ചുകയറിയ ഒരു തുള...!
ഇടക്കിടക്ക് ചുമച്ചും പനിച്ചും മേലാസകലം നീലച്ചും മരണത്തോളം ശ്വാസം മുട്ടിച്ചും
ആ തുള നിന്നെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു...
തുന്നിച്ചേർത്താലോ എന്നു പലവട്ടം ഞാൻ ചിന്തിച്ചതാണ്
അപ്പോഴൊക്കെ ഓർക്കും അകത്തുകയറിയ നിനക്കു ശ്വാസംമുട്ടിയാലോ എന്നു...
ഇടക്കെന്നോ ഒന്നും പറയാതെ നീ ഇറങ്ങിപ്പോയതും പനിച്ചുവിറച്ചു നീലാകാശംപോലെ
ആശുപത്രിക്കിടക്കായിൽഞാൻ നിന്നെക്കത്തുകിടന്നതും ഞാനൊഴികെ എല്ലാവരും ചേർന്നു എന്റെ ഹൃദയത്തിലെ തുള തുന്നിച്ചേർക്കാൻ തീരുമാനിച്ചതും പെട്ടെന്നായിരുന്നു.
ഇന്ന് കൊട്ടിയടച്ചു താഴിട്ടു പൂട്ടിയ വാതിൽ പോലെ രൂപംകൊണ്ട മുറിപ്പാട് എന്നിലുണ്ടായിരുന്ന നിന്റെ ഓർമ്മപ്പെടുത്തലാണ്..
ഇനി എന്നെങ്കിലും നീ തിരിച്ചു വന്നാൽ എന്നിലേക്കുള്ള താഴ്തിട്ടടച്ച വഴി ഭേദിച്ചു
തുന്നിച്ചേർത്ത തുള പൊട്ടിച്ചെറിഞ്ഞു ആരുമറിയാതെ നീ എന്റെ ഹൃദയത്തോളം ചേരണം
എന്റെ മരണത്തോളം വരെ......