രാത്രി വൈകിയിരിക്കുന്നു.
എന്റെ പേനത്തുമ്പിലെ കുഞ്ഞുങ്ങൾ-
പുറത്തു കടക്കാനുള്ള തള്ളലിലാണ്...
ആരാദ്യമാരാദ്യമെന്നോടി-
വന്നിട്ടൊരു കാര്യവുമില്ല കേട്ടോ..
ഞാനെന്റെ ഓർമപ്പുസ്തകം വഴിയിൽ കളഞ്ഞു.
തെറ്റായ വാക്കുകൾ,
തെറ്റിദ്ധരിപ്പിക്കും അർഥങ്ങൾ...
നിങ്ങളെ ഞാനിനിയെന്തു ചെയ്യണം?
കൂട്ടിവച്ച്, എന്റെ കിനാവിന്റെ-
കൂനയെ അളന്നു നോക്കണോ?
നീണ്ട മുടിയിൽ, അലങ്കാരമായി-
ചേർക്കണോ..?
വെറുതെയിരുന്നു മടുക്കുമ്പോൾ,
കാലും വാലും ഒടിച്ചു നുറുക്കി-
തറയിലടണോ..?
അറിയില്ലെടോ..നിങ്ങളെന്തിനെന്നെ
തേടി വന്നു..?