മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(പൈലി.0.F)
 
ഇടറുന്ന കാലുകൾ നീട്ടിവച്ചു,
ഇരുൾമൂടുംവഴികൾ നടന്നുനീങ്ങി.
ഒരു ദു:ഖസാഗര മിരമ്പുമ്പോഴും,
ഒരുനോക്കു കാണാനാശിച്ചുപോയ്.
വിങ്ങുന്ന മനസ്സിൻ ആഴങ്ങളിൽ,
വിണ്ടുപൊളിയുന്ന വിള്ളലുകൾ.


ഉരുകുന്നുവുള്ളo നിനക്കുവേണ്ടി,
ഉദകക്രിയക്കൊരുങ്ങിടുന്നു.
മഴയൊന്നു പെയ്യാതിരുന്നുവെങ്കിൽ,
മനസ്സിൻ്റെ താളം പിഴച്ചിടുന്നു.
ചിരകാലമായെൻ കൂടിനുള്ളിൽ,
ചിറകടിക്കാതെ കഴിഞ്ഞു കൂടി.

വ്യാധിയാലെന്നെ പിരിഞ്ഞകന്നു,
വാടാർമല്ലിയായ് ഞാനിരുന്നു.
വാടാത്ത സ്വപ്നത്തിൻ ചിറകിലേറി,
വീഥികൾതാണ്ടി പറന്നിടുന്നു.
ചിതയെരിയും മുൻപൊന്നു കാണാൻ,
ചരിക്കുന്നു ഞാനീ കൂരിരുളിൽ.

ഓർമ്മകളൊന്നും പൊലിഞ്ഞതില്ല,
നൊമ്പരം നീറി പിടയുമ്പോഴും.
പഴികേൾക്കാതെ യുറങ്ങുകില്ല,
പരിഭവമെന്തെന്നറിഞ്ഞുകൂട.
പതം പറഞ്ഞീടുന്ന ശീലമില്ല,
'പതി'യെ പിരിഞ്ഞെങ്ങും നിൽക്കുകില്ല.

കനലെരിയുന്ന കാഴ്ചകൾ കണ്ട്,
കരയാതെയെങ്ങിനെ നിന്നിടുംഞാൻ.

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ