മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sreekala Mohandas)

കരളിന്റെ കിളിവാതിൽ കൊട്ടിത്തുറന്നേതോ
മധുരമാം ഗാനത്തിൻ ഈണമെത്തി  
അരിയൊരാ ഗാനത്തിൻ വായ്ത്താരി കേട്ടെന്റെ   
തരളമാം മാനസം നൃത്തമാടി      ( കരളിന്റെ  ) 

മഴമേഘം കണ്ടോരു മയിൽപ്പേടപോൽ മനം  
മരതകപ്പീലി  വിടർത്തിയാടീ.                             
നിദ്രയിൽ കണ്ടോരു  സ്വപ്ന മരാളങ്ങൾ       
മഴവില്ലിൻ തേരേറി  വന്നതാവാം..... ( കരളിന്റെ )         

പണ്ടെങ്ങോ കേട്ടൊരാ ഹൃദ്യമാം ഗാനത്തിൻ           
ഓർമ്മ  മനസ്സിൽ പുനർജ്ജനിക്കേ.....                     
തേടുന്നു  ഞാനിന്നും  വീണ്ടുമാ  ഗാനത്തെ       
ഒരുവട്ടം കൂടൊന്നു പുൽകിടാനായ്  ( കരളിന്റെ  )

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ