(Krishnakumar Mapranam)
എത്ര കൊക്കുരുമ്മിയിരുന്നാലും
പിണങ്ങും ചില ഇണകുരുവികള്‍
എത്ര ചേര്‍ത്തുപിടിച്ചാലും
ഒതുങ്ങില്ല ചില ബന്ധങ്ങള്‍
എത്ര മുറിവേറ്റാലും
പഠിക്കില്ല ചില പാഠങ്ങള്‍
എത്ര ഒളിച്ചുവച്ചാലും
തെളിയും ചില രഹസ്യങ്ങള്‍
എത്ര കരുതിവച്ചാലും
ഉടയും ചില പളുങ്കുപാത്രങ്ങള്‍
എത്ര വിളക്കിചേര്‍ത്താലും
മുറിയും ചില കൊളുത്തുകള്‍
എത്ര ഒതുക്കിവച്ചാലും
കുതറിച്ചാടും ചില വാക്കുകള്‍
എത്ര പൊരുതിയാലും
ജയിക്കില്ല ചില യുദ്ധങ്ങള്‍