മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Sohan KP)

ഒരു ദേശത്തിന്‍ പാരമ്പര്യമായ്
മനോജ്ഞമാം മഴവില്ലിന്‍
ഏഴു വര്‍ണ്ണങ്ങളില്‍
കണ്ണാടിഭരണികളില്‍ നിറയും
മനം മയക്കും മധുരത്തിന്‍ കാഴ്ചകള്‍ മിഠായിത്തെരുവിലൊഴുകും ജനം

ഈ നാടിന്‍ തനിമയായ്

തിളങ്ങും നന്‍മയുടെ പ്രതീകമായ്

കനിവായ് നാവിലലിഞ്ഞമരും 

മഹത്തരമാം അലുവ തന്‍

അനന്യമാം സ്വാദിന്‍ വിശേഷങ്ങള്‍

കാലത്തിന്‍ കുത്തൊഴുക്കില്‍ യന്ത്രസമാനം,

വിരസജീവിതത്തിന്‍ ഇടവേളകളില്‍

ആഹ്ളാദത്തിന്‍ നിമിഷങ്ങളില്‍

അതിമധുരത്തിന്‍ അനുഭൂതിയായ്

ഒാര്‍മ്മകളില്‍ തെളിയും

രുചിപെരുമയുടെ ചിത്രം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ