മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അത്രമേൽ വേദനിക്കയാൽ കണ്ണീർ പോലും വറ്റിയോ ഭൂമി,
നിൻ അശ്രു കണങ്ങൾ പോലും പോയ്മറഞ്ഞോ?
എത്രനാൾ പെയ്യാതെ നിൽക്കും;
നീയെത്രനാൾ പേറുമീനിൻ കഥനമാം ഗർഭത്തെ?

ആരോടെതിർക്കുന്നു നീ അല്ല; ആരെ ഭയക്കുന്നു ധാത്രീ?
കേവലമീ കീടമാം മർത്യനെയോ?
ജീവശ്വാസം നിലച്ചാൽ നിന്നിലലിയുന്ന ദേഹത്തെയോ?
അറിയുന്നില്ലയവർ തേടുന്നതും കണ്ടെത്തുന്നതും അവരുടെ നാശത്തിനെന്ന്,

ഇന്നിന്റെ ചടുലതകൾ നാളെയുടെ ശവമഞ്ചമെന്നു.
സ്വാർത്ഥതയുടെ വീഞ്ഞ് കുടിച്ചു മത്തരായവരെങ്ങനെ മനസിലാക്കും പെറ്റമ്മതൻ പ്രാണവേദനയെ?
നീയൊന്നു ചലിച്ചാൽ നിലക്കുമവരുടെ സ്വപ്നങ്ങളും സ്വാർത്ഥ ചെയ്തികളും.
എത്രനാൾ സഹിക്കും ജനനീ നീ ഇനി എത്രനാൾ കേഴും ഒരു അറുതിക്കായ്‌.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ