അരുണോദയത്തിന്‍ മന്ദഹാസമായ്
മിഴിയില്‍ തിളങ്ങും
മോഹതുഷാരകണങൃങളുമായ്
പ്രദക്ഷിണവഴിയില്‍ വീണ്ടുമഴകായ്
ഇതളിതളായ് വര്‍ണ്ണവസന്തമായ്
സിന്ദൂരശോഭയായ് വിടരും സൂനം
കുന്നിറങ്ങുന്ന കാര്‍മേഘക്കൂട്ടം
ഇടയനായനുഗമിക്കും മന്ദസമീരന്‍
പുലരിമഴയില്‍ ചുറ്റമ്പലത്തിന്‍
ചുവര്‍ചിത്രചാരുതയ്ക്കൊത്തൊരു
വിസ്മയക്കാഴ്ചയായ് പൂത്തുലഞ്ഞു
വിലസിക്കും മനോഹരസൂനം
വീണ്ടും ചക്രവാളത്തിന്‍
കടലിന്‍ നെറ്റിയില്‍ സിന്ദൂരതിലകമായ്
അസ്തമയസൂര്യന്‍ മറയുന്നു
കരിവണ്ടുകളെങ്ങോ പറന്നകലുന്നു
കേവലമൊരു ദിനത്തിന്നായുസ്സുമായ്
ഇതളിതളായ് കൊഴിഞ്ഞീ മണ്ണില്‍
പുനര്‍ജന്‍മമോഹങ്ങളുമായ് നിപതിക്കും പുഷ്പം
യവനിക താഴുന്നു
നിറങ്ങളുടെ ന്യത്തമിവിടെ ത്തീരുന്നു