മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

ഓണമെത്തുന്ന കാലത്തിലെല്ലാം ഓർത്തിരിക്കുവാൻ

ഇഷ്ടമൊന്നുണ്ട് പൂക്കളം തീർത്ത ക്ലാസ്സ്‌മുറിക്കുള്ളിൽ

സ്വപ്നമെന്നപോൽ നീ നോക്കിച്ചിരിച്ചതും

കാറ്റു കൈകളിൽ  പൂമണം ചാർത്തതും

കാലമെന്നിൽ വസന്തം നിറച്ചതും

പോക്കു വെയിലേറ്റ പൂച്ചെടിത്തുമ്പിൽ

പൂത്തൊരാ മന്ദഹാസതളിരും

ഓണനാളിൻ ന്ലാകുളിർസ്പർശം

വേണ്ടുവോളം നുകർന്നൊരാ രാവും

ഇഷ്ടമെങ്ങോ പിരിഞ്ഞുപോവുമ്പോഴാ 

ശിഷ്ടമെന്നിൽ പ്രണയം നിറച്ചതും

നൊന്തൊരാ  പിഞ്ചു സ്നേഹത്തിനെ പോലും

തേൻ ചുരക്കും ചിരിയാൽ നിറച്ചതും

അന്നുതൊട്ടുള്ള യാത്രകൾ

നീളെ കണ്ണിലെന്നും നീ മിന്നിമായുന്നതും

ഓർത്തിരിക്കുവാനെന്നുമുണ്ടെന്നിൽ

കാലമെത്ര കടന്നുപോയെങ്കിലും

ഇഷ്ടമൊന്നതിൽ കോർത്തുള്ളീ ജീവിതം

സ്വപ്‌മാംവിധം  സുന്ദരം സുന്ദരം!!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ