ഈ മഴത്തുള്ളികൾ
എനിക്ക് കൂട്ടാവട്ടെ
എൻ്റെ നിറയുന്ന മിഴികളെ
മറച്ചുപിടിക്കാൻ.
ഈ പൂവിൻ്റെ സുഗന്ധം
എനിക്ക് തുണയാകട്ടെ
എന്നിൽ ഊറുന്ന വെറുപ്പിൻ്റെ
ദുർഗന്ധം വിസ്മരിക്കപ്പെടാൻ.
ഈ നിലവിളക്കിൻ പ്രകാശം
എനിക്കിണയാവട്ടെ
എൻ്റെ ഉള്ളിലെ അന്ധകാരത്തിൻ
തിരശ്ശീല മാറ്റുവാൻ.
എങ്കിലും എപ്പോഴും
ഈ കണ്ണാടിയെൻ
സഹയാത്രികയാവട്ടെ
എന്നിലെ എന്നെ മറക്കാതിരിക്കാൻ.