എനിക്കൊരു പെൻസിൽ വേണം
എന്നെ വരക്കാൻ ഞാൻ.
കറുപ്പും വെളുപ്പും തെളിയണം.
എഴുതുമ്പോൾ
മുനയൊടിയാത്തതായിരിക്കണം.
എനിക്കൊരു പെൻസിൽ വേണം.
നിന്നെ വരക്കാൻ.
ചിത്രം, എൻ്റെ കണ്ണിലെ
നിൻ്റെ രൂപമായിരിക്കണം .
എനിക്കൊരു പെൻസിൽ വേണം.
അക്ഷരങ്ങൾ തെളിയുന്ന,
വക്കിൽ ചോര പൊടിയാത്ത,
ഒരു പെൻസിൽ.
എന്നെ വരയ്ക്കാൻ ,
നിന്നെ വരയ്ക്കാൻ,
നമ്മളെ വരയ്ക്കാൻ.