മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Saraswathi T)

വാക്കുകൾ വർണചിത്രങ്ങൾ വരയ്ക്കുന്ന
വാസരസ്വപ്നം നിറഞ്ഞൊരാ നാളുകൾ

ഏകാന്തമെൻ മനമേറെയായോമനി-
ച്ചാനല്ല സ്വപ്നങ്ങളെങ്ങോമറഞ്ഞുപോയ്

ഏതോവനാന്തര ഗൂഢതയെപ്പൊഴും
ആരുമറിയാതെ പിന്തുടർന്നെത്തുന്ന 

പേടിപ്പെടുത്തുന്ന ചിന്തകൾ പോലവ -
യാഞ്ഞു കൊളുത്തി വലിക്കുന്ന വേദന,,, ,

കണ്ണൊന്നു ചിമ്മിയാൽ വർണശബളിത
ഭംഗിയിലെത്രയോ കാഴ്ചകൾ കണ്ടു ഞാൻ! 

ഒരു മുളന്തണ്ടിൽ നിന്നുയരുന്ന രാഗമായ്
ഒരു ഗോപവാടം നിറയുന്ന ഗാനമായ് 

വർണങ്ങളിൽ നൽ വസന്തംവിടർത്തിയ
നന്മനിറഞ്ഞൊരാനല്ല ദിനങ്ങളെ

വീണ്ടുമാവാഹിച്ചെടുക്കുവാൻ മായികാ-
പിഞ്ഛികാജാലത്തിനായിടാമെങ്കിലും 

ശൂന്യതയേറെ നിറഞ്ഞു വിങ്ങുന്നൊരെൻ
ചേതനയെന്തേയൂണരാഞ്ഞു പിന്നെയും!

എന്റെ സ്വപ്നങ്ങളിലെന്റെമോഹങ്ങളിൽ
നന്മകൾ മാത്രം വിടർത്തുന്ന ചിന്തകൾ

ഭാസുരമായ് വീണ്ടുമൊന്നണഞ്ഞീടുവാൻ
ഭാവനേ നീയെത്തുകില്ലേ യരികിലായ്!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ