(Sajith Kumar N)

മൗനമായെന്നുമെൻ ആത്മവീണ മീട്ടും
മധുരാർദ്രസ്മൃതിഗീതം നീ മൂളിയുണർത്തീ

വിദൂരമാം ഋതുനീലമയിലലിയാതെ
പിടഞ്ഞു നീങ്ങിയെൻ പ്രണയപ്രയാണമേ
ഒരുമിച്ചൊഴുകുവാൻ വൈകീ നീ വന്നത്
വീണ്ടും വഴി മാറിയകലുവാനായിരുന്നോ



നീ ചാറ്റിയ പ്രണയ പൂത്തിരുവാതിരയിൽ
അക്ഷരവസന്തമായെന്നിൽ തളിർത്ത
അത്രമേലിഷ്ടം നിറച്ച കാവ്യമുകുളങ്ങൾ
വിടരാൻ കാത്തു നിന്നു വിടരാതെ പോയീ

നിന്നിലർച്ചനചെയ്താ കരൾമൊട്ടുകൾ
പാതിവിരിയിച്ചു നീയിറുത്തുവെങ്കിലും
എന്നിലേക്കൊഴുകിയ നിൻ ഹൃദയവഞ്ചി
പാതിയിൽ മറുതീരം തുഴഞ്ഞെങ്കിലും
പരിഭവം തെല്ലുമില്ലെൻ കൊച്ചുപ്രണയമേ

നീയിന്നകന്നു വിതുമ്പും വിരഹ മഴയിലും
നനവാർന്ന മണി തൂവൽ ചിറകിടിച്ചു പ്രണയപ്പിറാവുകളെൻ ചാരെയണയുന്നു

സജിത്ത് കുമാർ എൻ
വസന്തം
പയ്യോളി

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ