മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Pailly.O.F)

വിടരുന്ന വർണ്ണപുഷ്പങ്ങളിൽ,
സുഗന്ധമായ് പടരുന്നു നീ.
നിദ്രപുണരാത്ത മിഴികളിൽ
നിൻ ദിവ്യദർശനം നൽകിടുന്നു.
നിർവികാരമെൻ സ്മരണയിലെന്നും,
നിശാപുഷ്പമായ് വിരിഞ്ഞീടണേ.

സൗരഭ്യമേറും സൂനങ്ങളിൽ
നിൻ സ്വർഗ്ഗസൗന്ദര്യം നിറഞ്ഞുനിൽപ്പൂ.
നിർമ്മലമാകുമാ പൂക്കളെപോൽ,
ഹൃദയനൈർമല്യമേകീടണേ.
നിസ്തുലനാം നിൻ കരുണയെന്നും,
നിത്യവിശുദ്ധിയായ് തീർന്നിടട്ടേ.

നിരുപമസ്നേഹത്തിൻ ലാവണ്യമേ,
നിതാന്തസ്നേഹം പകർന്നീടണേ.
ക്ഷണികമാകുമെൻ ജീവിതത്തിൽ,
നിൻ സുഗന്ധമെന്നും നിറഞ്ഞിടട്ടേ.
ഹുദയവനിയിലെ നറുപുഷ്പമായ് നീ,
അവിരാമമെന്നിൽ വിരിഞ്ഞീടണേ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ