മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വൈദേശിക ഭ്രമത്താൽ തകർന്നൊരിന്ത്യയെ 
വൈദേശികരാൽ അടിമയായൊരിന്ത്യയെ 
കരകയറ്റുവാൻ ഉദിച്ചുയർന്നൊരു സൂര്യൻ 
കത്തി ജ്വലിച്ചു, ജ്വാലയായ്, തേജസ്സായി പടർന്ന സൂര്യൻ  


ലാത്തിയാൽ, തോക്കിനാൽ , കുല്സിത ബുദ്ധിയാൽ,
കുതന്ത്രങ്ങളാൽ എന്നെന്നും വാഴുവാൻ ശ്രമിച്ചോരെ 
സഹന സമരത്തിന്റെ പോർമുഖം തീർത്തു് 
ഇന്ത്യയിൽ നിന്നും തുരത്തിയ സൂര്യൻ 

ശാന്തിയും സ്‌നേഹവും സാഹോദര്യവും 
നൂലിഴകളാൽ നെയ്തൊരു സൂര്യൻ 
ചർക്കയിൽ നൂൽ നൂറ്റു സ്വപ്‌നങ്ങൾ നെയ്യുവാൻ 
സ്വയം പ്രാപ്തി നേടുവാൻ പഠിപ്പിച്ച സൂര്യൻ 
ദൂരാചാരങ്ങളെ, ജാതി വ്യവസ്ഥയെ 
മാറ്റി മറിക്കാൻ പണിപ്പെട്ട സൂര്യൻ 
ദാരിദ്രം, മാലിന്യം, മലിനമാം ചിന്തകൾ  
നിർമാർജനം ചെയ്യാൻ ശ്രമിച്ചൊരു സൂര്യൻ 

അഹിംസയെ വിഴുങ്ങുന്ന ഹിംസയാം 
ഗ്രഹണത്തിൽ മറഞ്ഞു പോയെങ്കിലും 
സ്വാതന്ത്ര ലബ്‌ധിയിൽ ഉന്മാദ ലഹരിയിൽ 
വിസ്മരിക്കാൻ പലരും ശ്രമിക്കുന്നുവെങ്കിലും, 
പലരും ഉപജീവനത്തിനായി മാത്രം -
നാമം ഉരുവിടുന്നുണ്ടെങ്കിലും 
ഇന്നും, യുവഹൃദയങ്ങളിൽ പോലും 
ചിന്തയിൽ, മാർഗത്തിൽ എന്നും ഉദിച്ചുയരുന്നു,
രാഷ്ട്രപിതാവാം മഹാത്മാ ഗാന്ധി....

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ