(Padmanabhan Sekher)
പോരാ പോരാ
ഉള്ളതു പോരാ
എന്നൊരു തോന്നൽ
ജനിച്ചതു പോരാ
വളർന്നതു പോരാ
നിറവും കാന്തിയും പോരാ
വിദ്യാഭ്യാസം പോരാ
വരുമാനം പോരാ
പണവും പ്രതാപവും പോരാ
വീടുപോരാ
വസ്തു പോരാ
ഭൂമിയിലുള്ള ഇടം പോരാ
ആഹാരം പോരാ
ആരോഗ്യം പോരാ
ആയുരാരോഗ്യ സൗഖ്യവും പോരാ
ഭക്തി പോരാ
മുക്തി പോരാ
ജാതിയും മതവും പോരാ
ആനന്ദം പേരാ
ആർഭാടം പോരാ
ആയിരം ആനകൾ പോരാ
ഓണം പോരാ
ഉത്സവം പോരാ
സത്യവും ധർമ്മവും പോരാ
കാര്യം പോരാ
കാരണം പോരാ
നീതിയും നിയമവും പോരാ
പോരാ പോരാ
പലതും പോരാ
എന്നൊരു പോരാഴ്മയുടെ കാലം