മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇത് വ്യാകരണക്ലാസ്

പദങ്ങളെ കൂട്ടിച്ചേർത്തും
വാചകങ്ങളെ പിരിച്ചെഴുതിയും
അദ്ധ്യാപകനൊരു കളി കളിയ്ക്കുന്നു. 


മുന്നിൽ,
ചെരിഞ്ഞിരുന്നുറങ്ങുന്ന കൂട്ടുകാരൻ്റെ
തലയ്ക്ക് മുകളിലൂടെ
ഒരൊറ്റക്കണ്ണൻ്റെ സൂക്ഷ്മതയോടെ
ഞാനത് നോക്കിപ്പഠിക്കുന്നു.
എന്നാൽ
കിട്ടുന്ന വീട്ടഭ്യാസങ്ങളിൽ
പദങ്ങളൊന്നും കൂടിച്ചേരുന്നില്ല.
അവ ഘനരേഖകളായി,
സമാന്തരമായി ,അനന്തതയിലേക്ക്..

.....ഭൂതകാലമെന്നാൽ
കഴിഞ്ഞുപോയവ മാത്രമാണെന്ന്
ആരാണെന്നെ പിന്നെയും പഠിപ്പിക്കാൻ ശ്രമിക്കുന്നത്?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ