mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

നിന്റെ പ്രണയത്തിലേക്കൊരു ചെറിയ
വാതിൽ ഇന്നലെ തുറന്നു
അറയിലാകെ മാറാല പിടിച്ചതെന്തേ...?
ഇത്രയും നാളാരെയും കയറ്റാതെ പിരിയാണിയിട്ട് മുറുക്കിയടച്ച്


താക്കോൽദ്വാരത്തിലൂടെ ആരെയാണ് നീ തിരഞ്ഞത്..?
മാറാല മാറ്റുവാൻ എന്റെ പ്രണയച്ചൂലെറിഞ്ഞ്
എത്താപ്പൊക്കത്തിലെല്ലാം
ഏന്തിവലിഞ്ഞ് വീശിയടിച്ചു ഞാൻ.
പ്രേമ ഇടങ്ങളിലെ വായുവിൽ ഊളിയിട്ട ധൂളികൾ
എന്റെ വിയർപ്പു തുള്ളികളെ ആലിംഗനം ചെയ്ത്
നിന്റെ അഗാധതലങ്ങളെ ചുംബിച്ചു കൊണ്ടേയിരുന്നു.
അധരങ്ങൾ കൊണ്ട് പുത്തൻ നിറങ്ങൾ പൂശി നിന്റെ ചുവരുകൾ ചമയിച്ച്
ചേതനെയെ പ്രസരിപ്പിക്കുന്ന വാസനത്തൈലം പുരട്ടി.
നിന്റെ പ്രണയത്തിന്റെ അറയിലേക്കുള്ള വാതിൽ
ഇന്ന് ആരും തുറക്കാൻ അതിമോഹിക്കുന്ന ദ്വാരപഥമാണ്

ഇന്നലെ ആ വാതിലിൽ ഒരു നക്ഷത്രപ്പക്ഷി മുട്ടിവിളിച്ചു
നിന്റെ അനുവാദപത്രം കാണിച്ച് അത് അകത്തേക്ക് പ്രവേശിച്ചു.
നിന്റെ പ്രണയത്തിന്റെ അറ മിനുക്കിയതിന് സമ്മാനമായി ഒരു പവിഴമാല തന്ന്
നീ എനിക്ക് അലങ്കാരബബഹുലമായ യാത്രയയപ്പ് നൽകി
ധൂളികളിൽപൊതിഞ്ഞ ചുംബനങ്ങൾ അപ്പൊഴും
നിന്റെ അറയ്ക്ക് പുറത്ത്‌ പഴയ ഓർമകളുടെ മാറാലകളിൽ പറ്റി നിൽപുണ്ടായിരുന്നു...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ