നഭസ്സിൽ ചിന്തൂരം തൂവി,
കാണാമറയത്തു നീയൊളിച്ചു.
അഹസ്സിൽ മടിച്ചൊരാ നയനങ്ങളും
ഇന്നേരം നിൻ കാന്തി കവർന്നെടുത്തു.
നിറങ്ങൾ ചേരും നേരമിത്,
മനം കവരും ദൃശ്യമിത്.
കിനാക്കൾ വിടരും മായയിത്,
നീ വിടചൊല്ലും മാത്രയിത്.
ഇരവൊഴിയാൻ കാത്തിരിക്കാം,
നീയണയാൻ തപസ്സിരിക്കാം.
പകലാറുവോളം നോക്കിയിരിക്കാം,
വീണ്ടും നിൻ മുന്നിൽ വന്നുനിൽക്കാം.