mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മൈതാനത്തിനരികിലെ കാട്ടിൽ
കളിപ്പന്ത് തേടിയ കുട്ടിയ്ക്ക്
കിട്ടിയത്, ആരോ ഉപേക്ഷിച്ച
ഒരു കേടായ ഘടികാരമാണ്.
രാപ്പകൽ ഓടി, മരിച്ച സമയത്തെ, സൂചികളടക്കം
കാലിയാക്കി അതിൽ മണ്ണുനിറച്ച്
ചെടികൾ നട്ടു.


ഇപ്പോൾ വിരിയുന്ന പുഷ്പങ്ങളിലൊന്ന്
പത്തു മണിക്കും, മറ്റൊന്ന് നാലുമണിക്കുമാണ്.
പറന്നു വരുന്ന വണ്ടുകളും
ചില ശലഭങ്ങളും
സമയം നോക്കാൻ വരാറുണ്ട്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ