ചിറകുകൾ വെട്ടിയ കുഞ്ഞിളംകിളിയുടെ
ചിതറിയ രൂപം വരയ്ക്കുവാനാളില്ല
ചേതനയറ്റൊരൂ വാടിയ പൂവിന്റെ
ചിത്രം പകർത്താനുമാരുമില്ല
ചിരിക്കുന്ന സൗന്ദര്യം തേടും മാനുഷൻ
ചെളിയിലെ താമര മൊട്ടുകൾ കണ്ടില്ല
ചിരിയും ചിന്തയും വർണങ്ങളിലൊളിപ്പിച്ച
ചിത്ര ഗീതങ്ങൾ തൻ മാറ്റൊലി കേട്ടില്ല
മരണമേ നിന്നെയും കാത്തവൻ മണ്ണിന്റെ മാറിതിൽ വേച്ചു വീണ നാൾ
മുഴുക്കുടിയനല്ലമുഴു പട്ടിണിയാണെന്നു മാലോകരാരുമറിയാൻ ശ്രമിച്ചതുമില്ല
മരവുരിയില്ല തോളിൽ മാറാപ്പുമില്ലല്ലോ മടിക്കുത്ത് തപ്പിയാൽ കുപ്പിയും കാണും മുൻപിൽ കിടക്കുന്നവനോരനാഥനാം
മർത്ത്യനു താങ്ങായൊരാളും വന്നതില്ല
പോട്ടം പിടിച്ചവനെ പോസ്റ്റി രസിച്ചല്ലോ
പട്ടയാനെന്നവർ വാർത്ത കൊടുത്തു
പറ്റിയ തക്കത്തിൽ മാധ്യമ കണ്ണുകൾ
പകലന്തിനേരത്ത് ചർച്ചക്ക് വെച്ചു
പകൽ മാന്യന്മാർ വന്നു പരസ്പരം പൂര പ്പറമ്പിലെ മലീനം വാരിയെറിഞ്ഞു
അന്ന് പാതിരാ നേരത്താമർത്യനെ
ആരോപിടിച്ചു രോസ്പിറ്റലിൽ എത്തിച്ചു
അന്ന് നേരം പുലർന്നപ്പോൾ കേട്ടത്
അന്നം കിട്ടാതെ അവശനായതാണവൻ
നാട്ടിലെ പട്ടിണി പാർട്ടികൾ ഏറ്റെടുത്തു
നാട് ഭരിക്കുന്നവർ അന്നം തരാത്തവർ
നാട്ടാരെ അത് രാഷ്ട്രീയ നാടകം ഇന്ന്
നാട്ടിൽ പട്ടിണിയില്ലെന്ന് ഭരണ പാർട്ടിയും
ഒരു പാർട്ടി ഭക്ഷണം സ്പോൺസറാക്കി ഒരു പാർട്ടി വീടുപണി ഏറ്റെടുത്തു
ഒരിക്കലുംതുള്ളി വെള്ളം തരാത്തവർ
ഓന്തിനെ തോല്പിക്കും വോട്ടിനായി
പാർട്ടി വാഗ്ദാനം കേട്ടു ശ്വാസം വിട്ടവൻ
പിന്നെയാ ശ്വാസം തിരിച്ചെത്തിയില്ല
പേര് വെച്ചു പിരിച്ച പണമത്രയും പിന്നെ
പാർട്ടിയുടെ നേതാക്കൾ പങ്കു വെച്ചു
ലോകരെ നമ്മുടെ മുൻവിധി നന്നല്ല
ലോക്‌ളാസ് ഫലിതവും കമന്റും നന്നല്ല
ലജ്ജിക്കുക നാളെ നമ്മളും ഇങ്ങിനെ
ലക്ഷ്യമില്ലാ ഉരുക്കളാണെന്നാരു കണ്ടു .
******KK*****