ചിങ്ങവെയിലിൻ ചുംബനച്ചൂടേറ്റ് നാണിച്ചിരിക്കും ശ്രാവണപൂക്കളെ
കുവയിലത്തേരേറ്റി പൂവിളിയാൽ
മുറ്റത്തെ ആവണിപ്പൂത്തറയിൽ
സ്നേഹത്തിൻ വർണ്ണചാരുത നിറച്ചു
ശ്രാവണചന്ദ്രിക അഴകുതുന്നിയ
നിലാപൂക്കളണിഞ്ഞെത്തിയ
ഓണനിലാവിൻ ഞൊറികളിൽ
ആത്മബലിയേകിയ പുണ്യത്തിൻ ആദർശസ്വപ്നം തിളങ്ങിയല്ലോ
തൂശനിലത്തുമ്പോളം സമൃദ്ധിയിൽ
ആലോത്തൂഞ്ഞാലിൽ ആയത്തിലാടി
ചെമ്മാനത്തെ ചേമന്തിപൂക്കളിറുത്തു
ഉജ്ജ്വലമാം സ്മൃതിവസന്തത്തെ
ഒരുമതന്നോണമായ് പൂചൂടിക്കാം