മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കാർമേഘം ഇരുണ്ടു
കടൽ കാറ്റെവിടെ
കടൽ ശാന്തമായി
കര ഒന്ന് ഭയന്നു

പുലർകാലേ എന്നും
പതിവായി എത്തും
ഉൾക്കടലിന്റെ ഗന്ധം
കര നുകരാനായി നിന്നു 

നിര നിരയായ് എത്തും
തിരമാലകൾ എവിടെ
തലോടലിനായ്‌ വിതുമ്പി
കര കാത്തു  നിന്നു 

നുര പതയായി എത്തും
തിരമാലകൾ എവിടെ
 അണിയാനായ് നിന്ന
കര ഒന്നു ഭയന്നു

കടൽ കാറ്റ് മറന്നോ
കടലെന്നെ മറന്നോ
കരൾ ഒന്ന് പിടഞ്ഞു
കര ഒന്ന് ഭയന്നു 

കനി  തേടി പോയ
കടൽ മക്കൾ എവിടെ
കര കാണാനാവാതെ
കടലിൽ കുഴഞ്ഞോ 

കടൽ കാണാനായെത്തും
കിടാങ്ങൾ ഇന്നെവിടെ
കടൽ ഇതെന്തേ കാര്യം
അറിയാത്തപോലെ 

ഇമവെട്ടാതങ്ങു
കണ്ണിണകൾ കാത്തു
കാണാത്തതിതെന്തേ
കര ഒന്നു ഭയന്നു

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ