ശ്യാമവാനിലെ കൃഷ്ണമേഘങ്ങളേ
കാളിന്ദിയാറ്റിലെ ചെല്ലത്തിരകളേ
പൂനീലാവുറ്റിയ നീല കടമ്പുമരച്ചോട്ടിൽ
രാധതൻ ചിത്തനാഥനെ കണ്ടുവോ
രാഗാർദ്ര രാധദൂതൊന്നു ചൊല്ലുമോ
കാട്ടുമുളന്തണ്ടിനെ മധുമുരളികയാക്കി
രാധേയെന്നീണത്തിലൂതുമോ
വാനമാലചായും ചന്ദന മണിമാറിൽ
മഞ്ചാടി മാല്യമായവളെ ചാർത്തിടാമോ
മൗലിയിൽ ചൂടും നറുപ്പീലിക്കണ്ണിലീ
ഗോപാലസഖിതൻ മനമൊളിപ്പിക്കാമോ
രാധയിൽ നിത്യവാസമാം ഏകാന്തശാന്തിയും
വാടികൊഴിയാത്ത നിത്യയൗവനശ്രീയും
ശ്യാമമാധവാ നിയാടും ലീലയെങ്കിലും
നിന്നിലർച്ചനചെയത ജന്‌മമാണ് രാധ
വിശുദ്ധ ആർദ്ര പ്രണയം പ്രതീകമീ രാധ