മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Rajendran Thriveni

വിജയിച്ചു, വിജയിച്ചു
സർവജ്ഞപീഠത്തി
ലെത്തിക്കഴിഞ്ഞിട്ടു
ചുറ്റിലും നോക്കുമ്പോൾ; 

വീണ്ടും വിശാലമാം
ചക്രവാളത്തിന്റെ
മീതേ കുതിക്കുവാൻ
സാധ്യമാകാതെ നാം;

ഇന്നുവരേക്കുള്ള
നേട്ടങ്ങളൊക്കയും,
അർത്ഥമില്ലാത്തവ-
യെന്നറിയുന്നുവോ?

കൺപൊത്തിനിന്നു
വിതുമ്പിക്കരഞ്ഞിട്ട്,
വിരലിടപ്പഴുതിലൂട-
കലേക്കു നോക്കുമ്പോൾ; 

ഉത്തര ദിക്കിലെ
നിത്യ നിസ്സംഗനാം
ധ്രുവതാരമൊരു
കണ്ണടച്ചോ, ചിരിച്ചുവോ? 

പൂർണ്ണമായ് പൂർണ്ണത
നേടുമ്പോൾ; ശൂന്യത
തന്നിലോ, വിജയക്കൊടി നാട്ടി
നില്ക്കേണ്ട മണ്ഡപം?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ