മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

sohan

വാടി വീണ കൊന്നപ്പൂക്കള്‍
പാതയോരത്ത് മഞ്ഞപ്പട്ട് വിരിച്ചു 

ചുമരിലെ ആണിയിലേയ്ക്ക്
മടങ്ങിയ കണ്ണാടിയില്‍ സൂര്യനുദിച്ചു 

കണിവെള്ളരിയും തേങ്ങാമുറിയും
അടുക്കളയില്‍ അദ്യശ്യരായി 

തട്ടിന്‍പുറത്തെ ഇരുട്ടില്‍ മയങ്ങിയ
തേച്ച് മിനുക്കിയ ഉരുളി
ക്ളാവിനെ ദുഃസ്വപ്നം കണ്ടു. 

പൊട്ടിച്ചിതറിയ ഓലപ്പടക്കച്ചിന്തുകള്‍
പൊടുന്നനെ വീശിയകാറ്റില്‍
മുറ്റത്തിന്‍ കോണില്‍ പറന്നു വീണു 

പൊയ്പ്പോയ വിഷുപ്പുലരിയുടെ പ്രതീകമായ് പെയ്തു തുടങ്ങിയ 
മഴച്ചാറ്റലില്‍ മങ്ങിയ വെയിലിനൊപ്പം
ഓര്‍മ്മകള്‍,അകന്നകന്നു പോയി

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ