mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Padmanabhan Sekher)

വേനലൊരുക്കിയ സദ്യക്കായ്
വർഷകാലം വന്നു പോയതറിഞ്ഞില്ല
ഉഷ്ണവായുക്കൾ ശ്വസിച്ച നിഴൽ
കൈവിരൽ തുമ്പിൽ തൂങ്ങി ഒപ്പം
നടക്കുന്നു സന്തത സഹചാരിയായ്.


പെട്ടെന്നിതാ നടന്നകന്നീടുന്നു നിഴൽ
എന്തോ കണ്ട് ഭയന്ന ബാലനെപ്പോലെ
ശരത്കാല വരവേല്പിനായ് വൃക്ഷങ്ങൾ
വർണ്ണപകിട്ടുള്ള ഇലകൾ ഇളക്കി കാറ്റിൽ
ഉത്സവത്തിനായ് കെട്ടിയ തോരണം പോലെ.

ദേശാടനപ്പക്ഷികൾ പറന്നകലുന്നു
കണ്ടു നില്‌ക്കാതെ വിദൂരതയിലേക്ക്
താമസിച്ചെത്തുന്ന ദീർഘമറ്റ ദിനങ്ങൾ
താമസിച്ചിടാതെത്തുന്ന ദീർഘമേറിയ രാവുകൾ
തമസ്സോ തഞ്ചത്തിൽ തലോടുന്നു കണ്ണിണകളെ
നിദ്രയിലെത്തിക്കുന്നു ഞാനറിയാതെ
രാത്രിയുടെ ഇഷ്ടതോഴനായ് തണുപ്പ്
അസ്തിക്കുള്ളിൽ അഴ്ന്നിറങ്ങി
പുതപ്പിനെ തപ്പിക്കുന്നു നിദ്രയിൽ.

സിന്ദൂരം വിതറിയ സന്ധ്യയിൽ
നെറുകയിൽ ചന്ദനം ചാർത്തിയപോലെ
എത്തിയ ചന്ദ്രൻ നേരം വെളുത്തിട്ടും
ചുറ്റികറങ്ങി നിൽക്കുന്നു കാശിനായ്.

ഇലകൊഴിഞ്ഞ് ഈർക്കിൽ പോലായ
വൃക്ഷങ്ങൾ കാറ്റത്ത് നിലം പതിക്കുന്നു
മഞ്ഞുകണങ്ങൾ പൊതിഞ്ഞ് ജരാനര
ബാധിച്ചപോലെ പുൽപ്പച്ചകൾ എങ്ങും.

മഞ്ഞുകണങ്ങളിൽ ഓടിമറഞ്ഞിതാ
മാൻ പേടകൾ തോഴരോടൊപ്പം
തണുപ്പിന്റെ വരവേല്പിനാൽ തരിച്ചു
നില്കുന്ന ഭൂമി ഒരോർമ്മപ്പെടുത്തലായ്

നാളെയെത്തും വസന്തത്തിനായ് വീണ്ടും
കാത്തിരിക്കാം ഒരു ശീതകാലം കൂടി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ