mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
വീശിയ കാറ്ററിയാതെ 
കടലിലേക്കൊഴുകിയ
പുഴയോടൊട്ടി നിന്ന ജലകണത്തെ 
കരയിലേക്കെത്തിച്ച നേരം
മണ്ണിലേക്കാഴത്തിലാണ്ടു. 
പോകെയവസാനമായൊരു നോക്ക് 
എത്തിച്ചേരുമായിരുന്ന കടലു കാണാൻ 
കൊതിച്ചു പോയ് കുഞ്ഞു ജലകണം.
ആഴത്തിലെവിടെയോവച്ചേതോ 
മരത്തിൻ വേര് വലിച്ചെടുക്കേ 
ഓർമ്മയിലാപ്പുഴ കടലിൽച്ചേരാനായ്
കുഞ്ഞോളങ്ങൾ തത്തിക്കളിക്കയായ്
സ്വപ്നാനന്തരം ജലകണം തേടിയാ 
വലിയോരു പുഴയങ്ങു ദിശമാറിയൊഴുകയായ്
താണ്ഡവമാടിയതു മരത്തെ പിഴുതിട്ടു 
തൻ ജലകണത്തെ തന്നോടു ചേർക്കയായ്..  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ