തുറന്നെഴുതിയൊരു താളിൽ,
നിൻ തുടിക്കുന്ന ഹൃദയം ഞാൻ കണ്ടു.
മുല്ലപ്പൂചൂടിയ നിന്നളകങ്ങളിൽ നിന്നും,
വമിക്കുന്നു നറുമണമെങ്ങും.
ഒരുങ്ങിയെത്തി യെന്നോർമ്മകളിൽ നീ,
ഒരിക്കലുമണയാത്ത പ്രണയമായി.
നീലസാഗര വീചികൾ നെയ്തൊരു,
നീലാംബരത്തിൻ നിറക്കൂട്ടുകൾ.
പുഞ്ചിരിച്ചനിന്നധരങ്ങളിൽ കണ്ടു,
പുഷ്യരാഗത്തിൻ പ്രഭാവലയം.
നീലിമയെഴും നിൻ നീലമിഴിയിൽ,
നിലാഞ്ജനത്തിൻ മഷിക്കൂട്ട്.
മനസ്സിലെ മോഹങ്ങൾ മലർശരമായ്,
നിൻ മധുരക്കിനാവിൽ തൊടുത്തു പോയി.
അകാതാരിലന്നു തിരിയിട്ട മുകുളങ്ങൾ,
വിടരുന്നു പ്രണയത്തിൻ നറുപുഷ്പമായ്.
വിണ്ണിൽ വിടർന്ന ശരദിന്ദു നാളം ,
മന്നിലെന്നനുരാഗ സ്വപ്നങ്ങളായ്.