കണ്ണുണ്ടായിട്ടുമൊന്നും കാണാത്തതായ്,
ഭാവിച്ചുംകൊണ്ടിരിക്കുന്നു മര്‍ത്ത്യരും;
കണ്ണുണ്ടായാൽപ്പോരാ കാണണ്ടേ നമ്മൾ,
കാഴ്ചയില്ലാത്തപോൽ നാട്യമെന്തിനായ്!
ജന്മനാ കാഴ്ചശക്തിയില്ലാത്തവർ-
പോലും ലോകത്തെ നോക്കിക്കാണുമ്പോഴും;
രണ്ടു കണ്ണുകൾക്കും കാഴ്ചയുള്ളവർ,
നോക്കിനിൽക്കുന്നഹംഭാവത്തോടതും!
ഞാനെന്നുള്ളയാ ഭാവം ഹൃത്തിൽനിന്നും
മാറ്റി ലാളിത്യത്തോടെ വർത്തിച്ചിട്ടു;
നന്മകൾ മാത്രംചെയ്തു ജീവിക്കുകിൽ,
ശിഷ്ടകാലം സന്തോഷമുണ്ടായിടും.