മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

drought

Sumesh Parlikkad

താപമേറുന്നു ധരണിയിൽ,
തർഷമോടെ കേഴുന്നു ജാലങ്ങൾ.

കണ്ണീർ പൊഴിക്കാതെ മേഘങ്ങൾ,
മിന്നും വെട്ടത്തിൽ നീങ്ങുന്നു.

തളിരുകളുന്മേഷമില്ലാതെ,~
തലകുനിച്ചിന്നു നിൽക്കുന്നു. 

സാന്ത്വനമേകുവാനൊന്നു തലോടുവാൻ,
കുളിരു മറന്നൊരു കാറ്റു മാത്രം.

ദരിദ്രനായൊഴുകുന്നു പുഴകൾ,
നനവു കൊതിക്കുമീ മണ്ണിലൂടെ.

മേനിയിൽ കിളിർക്കുന്നു ജലകണങ്ങൾ
ഉരുകുമീയുഷ്ണത്തീയാലെ. 

അതിലൊരു കുടമൊന്നാവിയായി,
ഒരു മഴയായ് പെയ്തുവെങ്കിൽ;

വളരും ദാഹവും വരളും ഭൂമിയും
ഒരുമാത്ര കുളിരൊന്നനുഭവിക്കും.  

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ