ഉയരുന്നു യുദ്ധകാഹളങ്ങൾ
ജീവിതമറ്റു പോം രണാങ്കണങ്ങളിൽ
ഒടുവിലീ മരുഭൂമി രക്തചതുപ്പാകവേ,
ജ്വലിക്കുന്നൊരോർമ്മയായ് തീരുന്നു.
എന്തിനീ യുദ്ധം...?
എന്തിനീ സമ്പത്ത്...?
എന്തിനീ പദവികൾ...?
എന്തിനീ സ്വപ്നാരവങ്ങൾ..?
ഒടുവിലൊരു ചോദൃമായ്
ജീവിതമവശേഷിക്കേ
നേടിയതൊക്കെയും
പാഴ് വസ്തുക്കളെന്നറിയുന്നു നാം.
പിന്നെയുമെന്തിനോ തിരയുന്നു
കൊഴിഞ്ഞു വീണ ദുഃഖപുഷ്പങ്ങളെ
തെരുവുകൾ പുനർജനിക്കുന്നു
ദുരിതക്കയങ്ങൾ തീർക്കുവാൻ.
അല്ലെങ്കിലെന്തിനീ മാനുഷഹൃദയങ്ങൾ
സ്വപ്നങ്ങളിൽ തിര തല്ലി മറിയുന്നു
കേവലമൊരു ജന്മമെന്നിരിക്കേ
ചിരിയാൽ പൂത്തുതളിർക്കട്ടെ ജീവിതമിനിയും..!