എനിക്കറിയാം
ആകാശംകൊണ്ട് തുന്നിയ
വെളുത്ത കുപ്പായം
നരച്ചു നരച്ചു
കൂടുതൽ വെളുക്കുമെന്ന്
വെളുത്തു വെളുത്തു
ഒടുക്കം
കറുക്കാൻ കൊതിക്കുമെന്ന്.
കറുപ്പിനും വെളുപ്പിനുമിടയിൽ
നാം വരച്ച അതിർ വരമ്പുകൾ
ഇത്ര സുതാര്യ മെന്നോർത്തു
ഏറെച്ചിരിച്ചു ഞാൻ.