മഞ്ഞുതുള്ളി പോലെ മനോഹരമായൊരു
സ്ഫടികമാണു വിശ്വാസം.
ചിലപ്പോളത് കണ്മുന്നിൽ വീണുടയും
ചിന്നിച്ചിതറും.
തകർന്ന വിശ്വാസത്തിന്റെ
കൂർത്തതും മൂർച്ചയേറിയതുമായ ചീളുകളാൽ
മനസ്സ് ആഴത്തിൽ കുത്തി കീറപ്പെടും.
മുറിവിൽ ഉപ്പും മുളകും തേക്കപ്പെടും.
അസഹനീയമായ നീറ്റലാൽ
നീറി പിടഞ്ഞു നെഞ്ച് വിങ്ങി
ഉച്ചത്തിൽ നിലവിളിക്കും.
പിന്നെ, ഉന്മാദം പൂക്കുകയായി.
ഓരോ രോമകൂമങ്ങളിലും
ഭ്രാന്തിന്റെ പൂമ്പൊടികൾ പറ്റിപ്പിടിക്കും.
ശ്വാസത്തിലും,നിശ്വാസത്തിലും
ഭ്രാന്തിന്റെ ഗന്ധം പരക്കും.
അതിന്റെ മത്തിൽ
മതിമയങ്ങി ഉണരുന്നത് പുലരിയിലേക്കല്ല.
നട്ടുച്ചയിലേക്ക് കൊടുംചുടിന്റെ
ആഴത്തിലേക്ക്.
ഇനി തിരിച്ചു വരവാണ്.
ശിശുവിനെ പോലെ വീണുയർന്ന്
പ്രതിഷേധിച്ചു പോരാടി
ഉറച്ച ചുവടുകളുമായി
ആത്മ സംരക്ഷണമാണ്.