പൊടുന്നനെയീ പാഥേയത്തില്‍
വെട്ടിവീഴ്ത്തും പുളിമാവ്
പാതി തുന്നിയ പക്ഷിക്കൂട്.
പടര്‍ന്നു കയറുന്ന തേന്‍മുല്ല.
വരി തെറ്റി തലങ്ങും വിലങ്ങും
ചിതറിയോടും ചോണനുറുമ്പ്.
മണ്ണിന്‍ പുതഞ്ഞ് താഴും
മാമ്പൂകതിരുകള്‍ക്കൊപ്പം,
തല പൊട്ടിച്ചിതറിയ
കണ്ണിമാങ്ങക്കൂട്ടം.
ഇടയനറിയാതെ
എവിടെ നിന്നോ അലഞ്ഞെത്തിയ
ഒരു പറ്റം ആട്ടിന്‍ കൂട്ടം.
തലകുനിച്ചൊരു വട്ടം
ഉപചാരമര്‍പ്പിക്കുന്നു.
തിളങ്ങുന്ന ശിശിരചന്ദ്രനും
ചെറുമഴച്ചാറ്റലും
മുഖത്തോടു മുഖം നോക്കും
ഈ ഏകാന്തരാത്രിയില്‍
കരിയുന്ന ഇലകളാല്‍
കൊഴിയുന്ന പൂക്കളാല്‍
ഇടറുന്ന മനസ്സോടെ
പുത്തന്‍ ശരശയ്യയാരോ തീര്‍പ്പൂ.
മെല്ലെ മണ്ണിലൊരുനന്‍മ അലിഞ്ഞമര്‍ന്നില്ലാതാകുന്നു.