മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(പൈലി.0.F തൃശൂർ.)

വർണ്ണപുഷ്പങ്ങളലങ്കരിച്ചു നീയെൻ,
സ്വപ്ന മണിയറക്കുള്ളിൽ.
നഗ്നപാദനായ് ഞാനരികിലെത്തി,
നിൻ മുഗ്ദ്ധാനുരാഗം കവർന്നെടുത്തു.
കവിളിണയിൽ തെളിഞ്ഞു നിന്നു
നിൻ അനുരാഗമൂറും നുണക്കുഴികൾ.

പത്മദളത്തിൻ ചാരുതകൾ,
നിൻ മൃദുമേനിയിൽ തെളിഞ്ഞു കണ്ടു.
അനുരാഗത്താൽ പുണർന്ന നേരം,
നിന്നധരങ്ങളെന്തോ മന്ത്രിച്ചു കാതിൽ.
മധുനുകരാനൊരുങ്ങി നിന്നു ഞാൻ,
നിന്നനുരാഗ മന്ത്രമുതിർന്ന നേരം.

ജാലകവാതിൽ അടക്കാൻമറന്ന,
നിൻ പൂമേനി വെണ്ണിലാവിൽ തിളങ്ങി.
അനുരാഗമുദ്രയായ് നിന്നധരത്തിലേകി,
അനശ്വര പ്രണയത്തിൻ തേൻകണങ്ങൾ.
അനുഭൂതിയാൽ നിന്നാത്മമന്ത്രങ്ങൾ,
അവിരാമമെന്നിൽ ചൊരിഞ്ഞു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ