വസന്തങ്ങളെത്രയോക്കൊഴിഞ്ഞു
വാർമഴവില്ലിൻ അങ്കണത്തിൽ.
വർഷമേഘങ്ങൾ വിലപിച്ചിടുന്നു
വസന്തകാല പറവയെപോൽ.
വാനമേഘത്തിൽ തിരഞ്ഞിടുന്നു
വഴിയാത്രക്കാരായ നമ്മൾ.

ഏതോ നല്ലൊരു ശൈത്യകാലത്തിൽ,
മാനസമെന്തിനോ തേടിത്തിളച്ചു.
മൗനങ്ങളെത്രയോ മുറിവേറ്റുവെന്നിൽ,
മധുരസ്വപ്നത്തിൻ താഴ് വരയിൽ.
മറക്കാതിരുന്നാൽ തിരികെയെത്തുമോ,
മഴവില്ലുപോലുള്ളയഴകുമായി.

കൊതിപൂണ്ടിരുന്ന യാമങ്ങളിന്നും
കുറുകെ കടക്കുന്ന സാഗരമല്ലേ?
മർമരങ്ങളിൽ തിരയുന്നുവിന്നും
മന്ത്രമറിയാത്ത മനസ്സുമായി.
താരാട്ടുപാടിയുറക്കിയതല്ലേ,
പേരറിയാത്തയെൻ നൊമ്പരങ്ങളെ?
 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ