മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

തൂവാനത്തുള്ളികൾ ചന്തം ചാർത്തിയ
കരിനീലച്ചിറകുകൾ വീശിപ്പറക്കും
മഴക്കാവിലെ കരിമുകിൽപക്ഷികളേ
ഇടയസഖിതൻ ശോകസാന്ദ്ര ബാഷ്പം
മധുരാപുരിയിൽ മഴദൂതായ് പെയ്യാമോ

നീലത്താമര മാറിലെ സ്മൃതിവേരിൽ
മയങ്ങിയുറങ്ങുമാ പൂർവ്വരാഗവല്ലികൾ
കണ്ണീർമണി മഴയിൽ തളിർത്താടുമോ
നീലമിഴിനിറഞ്ഞൊഴുകും രാഗശോണിമ 
കാളിന്ദീതീരത്തെ  രതിചക്രവാളമല്ലോ 

ചിരകാലമൗനം നോൽക്കും വിരഹവും
നിത്യമിഴ നെയ്യും യൗവനശ്രീയുമായ്
മാനസജാലകം തുറന്നുവെച്ചിനിയും രാധ,  
യുഗപ്പിറവികൾ കാത്തിരിക്കും
നിന്നിൽ നിറഞ്ഞു വിശ്വപ്രണയമാവാൻ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ