മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

ചുടുചോരയൂറ്റി-
ക്കുടിച്ചു രസിക്കുന്ന
നരഭോജി വൃന്ദങ്ങ-
ളേറുന്നീ നാട്ടിലും!

അന്ധവിശ്വാസങ്ങ- 
ളാമാഭിചാരങ്ങൾ-
ക്കബലാമണികളെ
ചൂണ്ടയിൽ കൊരുത്തവർ!

നാട്ടിൻപുറത്തിന്റെ
നന്മകൾ ഭേദിച്ചു
നരകം പണിയുന്നു
നരാധമൻമാർ!

മർത്ത്യന്റെ ചേതന
മരവിച്ചിടും വിധം
ക്രൂരകൃത്യങ്ങളിൽ
ദുരൂഹതയേറുന്നു!

രതിവൈകൃതങ്ങൾക്ക്
പാത്രമാക്കീടുവാൻ,
കഴുകന്മാരായവർ
കെണികളൊരുക്കുന്നു!

മർത്ത്യരൂപത്തിൽ
പിറന്ന ചെന്നായ്ക്ക-
ളാനന്ദമൂർഛയിൽ
കേളിയാടീടുവാൻ!

കത്തിമുനയാ-
ലിരകളെ കൊന്നി-
ട്ടവയവമോരോന്നും
ഛേദിച്ചു തള്ളുന്നു!

ചുടുരക്തമൂറുന്ന
മാംസപിണ്ഡങ്ങളെ,
ചട്ടിയിൽ വേവിച്ചു
തിന്നു കാട്ടാളരും!

ദുരൂഹത തിങ്ങുന്ന
കാണാപ്പുറങ്ങളിൽ
ശിരസ്സറ്റു വീഴുന്നു
കഥയറിയാ, സ്ത്രീകളും! 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ