നിഴൽ പരന്ന കുന്നിൻചെരുവിൽ
പരിചിതവും, അപരിചിതവുമായ
മുഖങ്ങൾക്കിടയിൽ,
നിശബ്ദദ മുറിച്ച്‌കൊണ്ട്
നേതാവിന്റെ ഗാംഭിര്യ ശബ്ദമുയർന്നു
'അമ്മ' നന്മയുടെ പര്യായമാണ് ...
ഒരു ജന്മം നൽകുമ്പോൾ
അവർ കുറെ രക്തമൊഴുക്കുന്നു
ആയിരം പേർക്ക് നന്മ ലഭിക്കുമെങ്കിൽ
ഒരാളുടെ രക്തമൊഴുകുന്നതിൽ തെറ്റില്ല
അവന്റെ രക്‌തം മണ്ണിനു വളമാകണം
നിങ്ങൾ ഉണരുവിൻ ....തിന്മയുടെ
മേലാളന്മാരെ തുരത്തുവിൻ …
എന്റെ സിരകളിൽ രക്‌തം തിളച്ചു
നോക്കിനും, വാക്കിനും മൂർച്ഛയേറ്റി
മേലാളരെ തേടിയിറങ്ങി, ഒടുവിൽ
എത്തപ്പെട്ടത് വിപ്ളവമോതിയ
നേതാവിലേക്ക് തന്നെ
വിരൽ ചൂണ്ടുന്നതിനുമുമ്പേ
അംഗരക്ഷകരുടെ വെട്ടേറ്റു വീണു
ഇരുൾ മൂടിയ കണ്ണിലൂടെ ഞാൻ
മാലാഖമാരെ കണ്ടു ....
മറുരക്തം ധമനിയിലേക്ക് കയറുമ്പോൾ
അതിന് നനുത്ത തണുപ്പായിരുന്നു
എന്നിലെ വിപ്ലവം മരവിച്ചു തുടങ്ങിയിരുന്നു