മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

കരയരുതു നീ, മമഭാരതാംബേ തെല്ലു-
മരുതരുത് കണ്ണീർപൊഴിച്ചിടല്ലേ!

ചിരിതൂകിടേണമീ കുടിലസിംഹാസനം
പരമസത്യത്തേ ഹനിച്ചിടുമ്പോൾ.

ദുരിതക്കയങ്ങളിൽ നിലതെറ്റിവീണുപോം
നരജന്മദുരിതത്തെ പാട്ടിലാക്കാൻ,

ദുരമൂത്തകഴുകനു,മധികാരകേന്ദ്രവും
ഇരകൾക്കുമേൽ വട്ടമിട്ടുനിൽപ്പൂ!

ചിരകാല ചൂഷിതജനതയ്ക്ക് മോചന -
വരമായി വന്നൊരവധൂതവൃദ്ധൻ!

(Sreeni G)

ഭരണകൂടം തീവ്രവാദച്ചുമപ്പേകി
ജരവീണ കൈകൾ വിലങ്ങിലിട്ടു.

മരണമെത്തുംവരേയ്ക്കവനുടെ കുറ്റങ്ങ -
ളൊരുവരി പോലും കുറിച്ചതില്ല!

പരദു:ഖശാന്തിതേടും മനസ്സിൽ,വിഷ-
പ്പരലുതപ്പും നീച നീതിശാസ്ത്രം!

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ