മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

ഓർമ്മകൾ പെയ്തിറങ്ങും തടാകത്തിന്നോരത്ത്
കേട്ടു ഞാനൊരു നേർത്ത നാദം
രാവിൽ കിനാവിന്നുമ്മറത്തിണ്ണയിൽ 
ജീർണിച്ചൊരമ്മതൻ ആത്മരാഗം
അവളുടെ മാറോട് ചേർന്ന് പിടയുന്നു
പറക്കമുറ്റാത്തൊരു പിഞ്ചു ബാല്യം.

അധികാര ഭ്രമത്തിനാൽ ദാഹിച്ചു വെറിപൂണ്ടവർ
പിഞ്ചു ബാല്യത്തെ അനാഥനാക്കി
ഒരമ്മയെ വിധവ യാക്കി.

തെരുവിലെരിയുന്ന വിളക്കിന്നരണ്ടനാളത്തിൽ അവരവനച്ഛൻ കഴുത്തിൽ 
കഠാരക്കു മൂർച്ച നോക്കി
മണ്ണോടു ചേർന്നു പിടയുന്ന ശിരസ്സിനെ നോക്കി മുഷ്ടി ഉയർത്തി ജയ് വിളിച്ചു.  

ചുടുചോര കൊണ്ടാ-ധികാര വർഗ്ഗങ്ങൾ
ഇരിക്കും പീഠത്തിന്നുറപ്പു കൂട്ടി
പകരമാം ജീവനു ദാനമായി നൽകി
രക്തസാക്ഷിയന്നൊരോമനപ്പേരും
കൂട്ടത്തിൽ വിധവക്കൊരു കൊലച്ചോറും,,. 

കാപാലിക വൃന്ദങ്ങളെ മാറിൽ പേറുന്ന
നാടിനെ നോക്കി ഞാൻ ലജ്ജിച്ചു തലതാഴ്ത്തി
വാടി തളർന്നൊരാ അമ്മയോടായി മൊഴിയാൻ
ഇതു നിൻ വിധിയെന്നൊരാശ്വാസ വാക്ക് മാത്രം.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ